ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു രേഖകൾ ആണ് ആധാർ കാർഡും, പാൻ കാർഡും. ബാങ്ക് ഇടപാടിനും മറ്റുമായി ഈ രേഖകൾ അത്യാവശ്യവുമാണ്. അതിനാൽ തന്നെ ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ കൃത്യസമയത്തിനുള്ളിൽ തന്നെ ചെയ്തു തീർക്കേണ്ടതുണ്ട് .
ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി മാർച്ച് 31 ആണ് . ആദായനികുതി വകുപ്പിന്റെ ഉത്തരവ് പ്രകാരം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ നമ്പറുകൾ ഏപ്രിൽ മുതൽ പ്രവർത്തന രഹിതമാക്കും.
പാൻ പ്രവർത്തന രഹിതമായാൽ അതുപയോഗിച്ചു ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുവാനോ , ആദായനികുതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പിന്നീട് പൂർത്തിയാക്കാനോ കഴിയുകയില്ല. ഉയർന്ന നിരക്കിൽ നികുതി ഈടാക്കുകയും ചെയ്യും .മാത്രമല്ല, ബാങ്ക് ഇടപാടുകളെയും ബാധിക്കും. പാൻ പ്രവർത്തന രഹിതമായാൽ ആദായ നികുതി നിയമത്തിനു കീഴിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് ചുരുക്കം.
എസ് എം എസ് വഴി ലിങ്ക് ചെയ്യാം
ആദ്യം യുഐഡി പാൻ എന്ന ഫോർമാറ്റിൽ മെസ്സേജ് ടൈപ്പ് ചെയ്യുക
യുഐഡി പാൻ എന്ന് ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തതിനു ശേഷം ആധാർ നമ്പറും , പാൻ നമ്പറും ടൈപ്പ് ചെയ്യുക .
56161 അല്ലെങ്കിൽ 567678 എന്ന നമ്പറിലേക്ക് രെജിസ്റ്റഡ് മൊബൈൽ നമ്പറിൽ നിന്നും മെസ്സേജ് അയക്കുക
പാൻ ആധാറുമായി കണക്ട് ആയാൽ കൺഫർമഷൻ മെസ്സേജ് ലഭിക്കും .
eportal.incometax.gov.in അല്ലെങ്കിൽ incometaxindiaefiling.gov.in വെബ്സൈറ്റ് വഴി ഓൺലൈൻ ആയും പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യാം