ആദ്യ ദിനത്തിൽ റെക്കോർഡ് കലക്‌ഷനുമായി പ്രഭാസിന്റെ ‘സലാർ’.

കെജിഎഫ് സീരിസിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകരും വലിയ പ്രതീക്ഷയിലായിരുന്നു. പ്രഭാസിന്റെ വൺമാൻ ഷോയും പൃഥ്വിയുടെ ശക്തമായ പ്രകടനവും സിനിമയുടെ ഹൈലൈറ്റ് ആണ്

ആദ്യ ദിനത്തിൽ 178 കോടിയാണ് ചിത്രം ആദ്യ ദിവസം വാരിക്കൂട്ടിയത്. ഈ വർഷം ഒരു ഇന്ത്യൻ സിനിമയ്ക്കു ലഭിക്കുന്ന ഉയർന്ന കലക്‌ഷനാണിത്. ഡിസംബർ 22നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. നിർമാതാക്കളായ ഹോംബാലെ ഫിലിംസ് തന്നെയാണ് കലക്‌ഷൻ പുറത്തുവിട്ടത്.

വിജയ്‌യുടെ ‘ലിയോ’ സിനിമയുടെ റെക്കോർഡ് ആണ് സലാർ തകർത്തത്. 148.5 കോടിയായിരുന്നു ലിയോയുടെ ആദ്യദിന കലക്‌ഷൻ. ഷാറുഖ് ഖാന്റെ ജവാൻ 129.6 കോടി രൂപയുമായി മൂന്നാം സ്ഥാനത്തും രണ്‍ബിര്‍ കപൂറിന്റെ അനിമല്‍ 115.9കോടിയുമായി നാലാം സ്ഥാനത്തുമുണ്ട്.
കേരളത്തിൽ നിന്നുള്ള സലാറിന്റെ ആദ്യദിന കലക്‌ഷൻ 4.65 കോടിയാണ്. കർണാടക–11.60 കോടി. നോർത്ത് ഇന്ത്യ–18.6 കോടി. തമിഴ്നാട്–6.10 കോടി.

പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്.ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ ആണ് നിർമാണം.

Leave a Reply

Your email address will not be published. Required fields are marked *