ആദായനികുതി ശേഖരിക്കുന്നതിൽ കേരളം മികവു കാണിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി

ആദായനികുതി ശേഖരിക്കുന്നതിൽ കേരളം ദേശീയ ശരാശരിയെക്കാൾ മികവു കാണിക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കഴിഞ്ഞ വർഷം കേരളത്തിൽ നിന്നു ലഭിച്ചത് 23,750 കോടി രൂപയാണ്. 23% വളർച്ച. ആദായനികുതിയുടെ ദേശീയ ശരാശരി വളർച്ചാ നിരക്ക് 17% ആയിരിക്കുമ്പോഴാണ് കേരളം 23% നേടിയത്. ഇക്കുറി അതിലേറെ വളർച്ച നേടണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. ആദായനികുതി വകുപ്പിന്റെ കേരളത്തിലെ ആസ്ഥാനമായ പ്രിൻസിപ്പൽ ചീഫ് കമ്മിഷണർ ഓഫിസിന്റെ പുതിയ കെട്ടിടം (ആയകർ ഭവൻ) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നികുതി പിരിവ് ഉദ്യോഗസ്ഥർ എപ്പോഴും പഴയ തലമുറയിൽപെട്ട ഉദ്യോഗസ്ഥരുടെ അനുഭവ സമ്പത്ത് വിനിയോഗിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
ഇക്കൊല്ലം കേരളത്തിൽ 13000 കോടിയുടെ നികുതി പിരിവ് ഇതിനകം നടന്നിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച കേന്ദ്ര നികുതി ബോർഡ് ചെയർമാൻ നിതിൻ ഗുപ്ത പറഞ്ഞു. കൊച്ചിയിലെ വിവിധ സ്കൂളുകളിലെ കുട്ടികൾക്ക് ധനമന്ത്രി ചന്ദ്രയാൻ ഫലകങ്ങൾ വിതരണം ചെയ്തു. ആദായ നികുതി നിയമത്തിന്റെ മലയാള തർജമ മന്ത്രി പ്രകാശിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *