ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31-ന് അവസാനിക്കും.

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അടുത്തുവരികയാണ്. ഇതുവരെ ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിൽ ജൂലൈ 31-ന് മുൻപ് ചെയ്യണം.

2022-23 സാമ്പത്തിക വർഷത്തിലേക്കോ 2023-24 മൂല്യനിർണ്ണയ വർഷത്തേക്കോ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 31-ന് അവസാനിക്കും. അതിനാൽ, വരുമാനം നേടുന്ന വ്യക്തികൾ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഐടിആർ ഫയൽ  ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, 5,000 വരെ ഫീസ് ഈടാക്കും.

ആദായനികുതി നിയമങ്ങൾ അനുസരിച്ച്, നിശ്ചിത തീയതിക്കകം ആദായനികുതി ഫയൽ ചെയ്തില്ലെങ്കിൽ, നിങ്ങളുടെ വരുമാനം 5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 5000 രൂപ വരെ ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരും. വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ, 1000 ലേറ്റ് ഫീസ് ഈടാക്കും.

Leave a Reply

Your email address will not be published. Required fields are marked *