ആഗോള ശ്രദ്ധ നേടിയ റിലയന്‍സ് ഇന്‍ഡസ്ട്രീസും വാള്‍ട്ട് ഡിസ്‌നിയും തമ്മിലുള്ള വമ്പന്‍ ലയനത്തിന്റെ ചര്‍ച്ചകളാണ് അന്തിമഘട്ടത്തിലേക്ക് കടന്ന് പുരോഗമിക്കുന്നത്.ലയനവുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള കാലാവധി ഫെബ്രുവരി 17 ന് അവസാനിക്കാനിരിക്കെ, വാള്‍ട്ട് ഡിസ്‌നിയും റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇന്ത്യയുടെ മെഗാ സ്റ്റോക്ക് ആന്‍ഡ് ക്യാഷ് ലയനം അവസാന ഘട്ട ചര്‍ച്ചകളിലാണെന്നാണ് റിപ്പോര്‍ട്ട്.
ലയനശേഷം രാജ്യത്തെ ഏറ്റവും വലിയ മാധ്യമ, വിനോദ ബിസിനസ് കമ്പനിയായിരിക്കും പിറക്കുക. പുതിയ സംരംഭത്തില്‍ ഏറ്റവും കൂടുതൽ നിക്ഷേപമെന്ന നിലയിൽ റിലയന്‍സിന്റെ വയാകോം18ന് 42-25 ശതമാനം ഓഹരിയാകുമുണ്ടാകുക. അതേസമയം റിലയന്‍സ് ഗ്രൂപ്പിന് മൊത്തം 60 ശതമാനം ഓഹരിയുണ്ടാകും. ഡിസ്‌നിക്ക് 40 ശതമാനവും. ലയനവുമായി ബന്ധപ്പെട്ട് റിലയന്‍സ് 12,000 കോടി രൂപ നിക്ഷേപിക്കും.