ഏകദേശം 12.5 കോടി ബജറ്റിൽ തീർത്ത ചിത്രം മുതൽമുടക്കു തിരിച്ചുപിടിച്ചാണ് മുന്നേറുന്നത്. ബജറ്റുവച്ചു നോക്കുമ്പോൾ അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളിൽ ബ്ലോക്ക്ബസ്റ്റർ ഗണത്തിലേക്കാണ് പ്രേമലുവിന്റെ ജൈത്രയാത്ര.
ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് ‘പ്രേമലു’ നിര്‍മിച്ചത്.
നസ്‌ലിൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലുള്ള ഗിരീഷ് എ.ഡി ചിത്രം ‘പ്രേമലു’ തിയറ്ററുകളിൽ കോടികൾ വാരുകയാണ്. കേരളത്തില്‍ നിന്നു മാത്രം ഏഴ് ദിവസം കൊണ്ട് നേടിയത് 14 കോടി!. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കലക്‌ഷൻ 26 കോടിയാണെന്നതും മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡാണ്. ആദ്യ ദിനം തൊണ്ണൂറുലക്ഷം കലക്‌ഷൻ വന്ന സിനിമയ്ക്കു രണ്ടാം ദിനം അതിന്റെ ഇരട്ടി തുക ലഭിച്ചു. ചിത്രം ഇപ്പോഴും തീയറ്ററുകളിൽ മുന്നേറുകയാണ്