അവസാനിച്ച പാദത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 1,218കോടി അറ്റലാഭം

മാർച്ചിൽ അവസാനിച്ച പാദത്തിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 1,218കോടി രൂപ അറ്റലാഭം. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 45% വർധന. 2023 സാമ്പത്തിക വർഷം നാലാം പാദത്തിൽ 840 കോടി രൂപയായിരുന്നു അറ്റലാഭം. കിട്ടാക്കടം കുറഞ്ഞതും പലിശ വരുമാനം ഉയർന്നതുമാണ് പുണെ ആസ്ഥാനമായ ബാങ്കിന്റെ കുതിപ്പിന് കാരണം.

നാലാം പാദത്തിലെ ആകെ വരുമാനം 6,488 കോടി രൂപയാണ്, മുൻ വർഷം ഇതേ കാലയളവിൽ ഇത് 5,317 കോടി ആയിരുന്നു. ഇത്തവണ പലിശ വരുമാനം 5,467കോടി. മുൻ വർഷത്തേത് 4,495 കോടി. ബാങ്കിന്റെ ഓഹരിയൊന്നിന് 1.4 രൂപ ഡിവിഡന്റ് നൽകാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ശുപാർശ ചെയ്തു. അധിക ഓഹരി വിൽപനയിലൂടെ 7,500 കോടി രൂപ സമാഹരിക്കുന്നതിനും ബോർഡ് അംഗീകാരം നൽകി. മികച്ച പ്രവർത്തന ഫലത്തെത്തുടർന്ന് ഇന്നലെ ബാങ്കിന്റെ ഓഹരി വില വിപണിയിൽ 4 ശതമാനത്തിനടുത്ത് ഉയർന്നു.

Leave a Reply

Your email address will not be published. Required fields are marked *