രാജ്യത്തു കോവിഡ് വീണ്ടും ശക്തമായിരിക്കെ, അവശ്യ മെഡിക്കൽ ഉപകരണങ്ങളുടെ വിലയിൽ ഈടാക്കാവുന്ന പരമാവധി ലാഭവിഹിതത്തിനുള്ള നിയന്ത്രണം തുടരും. ഫാർമസ്യൂട്ടിക്കൽ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം, പൾസ് ഓക്സി മീറ്റർ, ബിപി മോണിറ്ററിങ് മെഷീൻ, നെബുലൈസർ, ഡിജിറ്റൽ തെർമോമീറ്റർ, ഗ്ലൂക്കോമീറ്റർ എന്നിവയുടെ വിൽപനയിൽ ജൂൺ 30 വരെ നിയന്ത്രണം തുടരും.
ഇവയുടെ വിൽപനയിൽ 709 ശതമാനം വരെ ഇടനിലക്കാർക്കു ലഭിച്ചിരുന്നുവെന്നാണു സർക്കാർ വിലയിരുത്തൽ. കോവിഡ് സാഹചര്യത്തിലാണ് ഇതിനു നിയന്ത്രണം വന്നതും പരമാവധി ലാഭം 70 ശതമാനം വരെ പാടുള്ളുവെന്ന നിർദേശം വന്നതും. ഓക്സിജൻ സിലിണ്ടറുകളുടെ കാര്യത്തിലും ജൂൺ 30 വരെ സമാന നിയന്ത്രണം തുടരുമെന്നു ഫാർമസ്യൂട്ടിക്കൽ മന്ത്രാലയം അറിയിച്ചു.