അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ മൊബൈൽ ആപ് പുറത്തിറക്കി കേന്ദ്രമന്ത്രാലയം.

അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളടങ്ങിയ മൊബൈൽ ആപ് പുറത്തിറക്കി കേന്ദ്ര ഫിഷറീസ് മന്ത്രാലയം. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചർ റിസർച് (ഐസിഎആർ) വികസിപ്പിച്ച ‘രംഗീൻ മച്ച്ലി’ ആപ് വഴി മലയാളം അടക്കമുള്ള 8 ഭാഷകളിൽ വിവരങ്ങൾ ലഭിക്കും. അലങ്കാര മത്സ്യ കർഷകർ, കട ഉടമകൾ, ഹോബിയായി അലങ്കാര മത്സ്യങ്ങളെ വളർത്തുന്നവർ എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ച് ആവശ്യമായ വിവരങ്ങളും കേന്ദ്ര പദ്ധതികളും ലഭ്യമാകും. ജനപ്രിയ അലങ്കാര മത്സ്യ ഇനങ്ങളെക്കുറിച്ചുള്ള ബഹുഭാഷാ വിവരണങ്ങൾ, മത്സ്യ പരിപാലനത്തിൽ മാർഗനിർദേശം, കർഷകർക്കായി പ്രജനനം, പരിപാലന രീതികൾ എന്നിവയും ‘രംഗീൻ മച്ച്ലി’ വഴി മനസ്സിലാക്കാം.
വീടിനു തൊട്ടടുത്തുള്ള അക്വേറിയം ഷോപ്പുകളെ കണ്ടെത്താനുള്ള ‘ഫൈൻ‌ഡ് അക്വേറിയം ഷോപ്’ ഫീച്ചറാണ് മറ്റൊരു പ്രത്യേകത. ഫിഷറീസ് ഡിപ്പാർട്മെന്റിൽ റജിസ്റ്റർ ചെയ്തിട്ടുള്ള കടയുടമകൾ നേരിട്ട് അപ്ഡേറ്റ് ചെയ്യുന്ന സേവന വിവരങ്ങൾ ആപ്പു വഴി കാണാം.കൂടാതെ, അലങ്കാര മത്സ്യ കൃഷിയിലെ പുതിയ ആളുകൾക്കും പ്രഫഷനലുകൾക്കുമുള്ള വിദ്യാഭ്യാസ മൊഡ്യൂളുകളും ആപ്പിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *