അയ്യായിരം കോടിയോളം രൂപ വായ്പാ തട്ടിപ്പ് ,പ്രതിഭാ ഇന്‍റസ്ട്രീസ് എന്ന സ്ഥാപന തിനെതിരെ കേസെടുത്തു

അയ്യായിരം കോടിയോളം രൂപ വായ്പാ തട്ടിപ്പ് നടത്തിയ സ്വകാര്യ കമ്പനിക്കെതിരെ സിബിഐ കേസെടുത്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതിഭാ ഇന്‍റസ്ട്രീസ് എന്ന സ്ഥാപനമാണ് വൻ തുക വ്യായ്പയെടുത്ത് കിട്ടാക്കടമാക്കിയത്. ബാങ്ക് ബാങ്ക് ഓഫ് ബറോഡയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നാണ് 4957 കോടി രൂപ കമ്പനി വായ്പ എടുത്തത്. വരുമാനം പെരുപ്പിച്ച് കാണിച്ചാണ് കമ്പനിയിൽ നിന്നും പണം തട്ടിയത്. 2017 ൽ ഈ തുക കിട്ടാക്കടമായി. സ്ഥാപനത്തിന്‍റെ ഡയറക്ടർമാരായ നാല് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. വായ്പയെടുത്ത പണം മറ്റിടങ്ങളിലേക്ക് വഴിമാറ്റി ചെലവഴിച്ചെന്ന് സിബിഐയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ

Leave a Reply

Your email address will not be published. Required fields are marked *