അയോധ്യ ഉദ്ഘാടനം; ഡിജിറ്റൽ പേയ്‌മെന്റ് സൌകര്യം ഉറപ്പാക്കാൻ പേടിഎം

രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ബന്ധപ്പെട്ട് ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് സുഗമവും കാര്യക്ഷമവുമായ ഡിജിറ്റൽ പേയ്‌മെന്റ് സൌകര്യം ഉറപ്പാക്കാൻ പേടിഎം. ഇതിന്റെ ഭാഗമായി പേടിഎം, അയോധ്യ നഗർ നിഗവുമായി ധാരണാപത്രം ഒപ്പുവച്ചു. ക്ഷേത്രപരിസരത്ത് മൊബൈൽ പേയ്‌മെന്റുകൾ പ്രവർത്തനക്ഷമമാക്കുന്നത് പേടിഎം ഉറപ്പാക്കും. ക്യൂആർ കോഡ്, സൗണ്ട്ബോക്സ്, കാർഡ് മെഷീനുകൾ എന്നിവ വഴി മൊബൈൽ പേയ്‌മെന്റുകൾ നടത്താം. അതോടൊപ്പം, അയോധ്യ മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച് വിവിധ സ്ഥലങ്ങളിൽ മൊബൈൽ പേയ്‌മെന്റുകൾ കമ്പനി സാധ്യമാക്കും. ഈ ധാരണാപത്രം അനുസരിച്ച്, സംസ്ഥാന മുനിസിപ്പൽ വകുപ്പുകൾക്ക് കീഴിലുള്ള ക്യാഷ് കളക്ഷൻ സെന്ററുകളിൽ പേടിഎം കാർഡ് മെഷീനുകളും കമ്പനി ഒരുക്കും. അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ മേയർ ഗിരീഷ് പതി ത്രിപാഠിയുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ തടസ്സങ്ങളില്ലാത്ത മൊബൈൽ പേയ്‌മെന്റ് സേവനങ്ങൾ നൽകാനാണ് പേടിഎം ലക്ഷ്യമിടുന്നത്. അയോധ്യയിലെ ജനങ്ങൾക്ക് ഓൺലൈനായും പേടിഎം വഴിയും നികുതി അടയ്ക്കാനും നിലവിൽ സൌകര്യമുണ്ട്.2023 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ സൗണ്ട്ബോക്‌സുകളും കാർഡ് മെഷീനുകളും മറ്റും ഉൾപ്പെടെ 92 ലക്ഷത്തിലധികം പേടിഎം ഉപകരണങ്ങൾ കമ്പനി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *