വാട്ട്സ്ആപ്പില്‍ അയച്ച മെസെജില്‍ തെറ്റുണ്ടെങ്കിൽ 15 മിനിറ്റിനുള്ളിൽ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി എത്തുകയാണ് വാട്ട്സാപ്പ്. ആപ്പിൾ ഐമെസേജിലും ടെലഗ്രാമിലും സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്.ഈ ഫീച്ചറിനെക്കുറിച്ച് പുതിയ വിവരം നല്‍കിയിരിക്കുന്നത് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ്.
വാട്ട്സാപ്പിന്‍റെ 23.4.0.72 ഐഒഎസ് ബീറ്റ പതിപ്പിലാണ് ഈ പുതിയ ഫീച്ചർ ഉള്ളതെന്നാണ് ഇവര്‍ പറയുന്നത്. ബീറ്റ പരീക്ഷണങ്ങള്‍ക്ക് ശേഷം അധികം വൈകാതെ ഈ ഫീച്ചര്‍ എല്ലാവരിലും എത്തും. ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്. ഏകദേശം 200 കോടിയിലേറെ ഉപഭോക്താക്കളുണ്ട് . നിരന്തരം അപ്‌ഡേറ്റുകൾ എത്തിക്കൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്ന് കൂടിയാണിത്
കഴിഞ്ഞ ദിവസമാണ് ഒരേ സമയം 100 ഓളം ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനുമായി വാട്ട്സാപ്പ് എത്തിയത്. ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്.ഹൈക്വാളിറ്റി ഇമേജുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. കമ്പനി അതിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾക്കായി സമാനമായ ഒരു അപ്‌ഡേറ്റിൽ പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു
ഐഒഎസിനായി വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 23.3.0.75 പുറത്തിറക്കുകയാണെന്ന് ഫീച്ചർ ട്രാക്കറായ വാബെറ്റ്ഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ചാറ്റിൽ ഒരേ സമയം 30 മീഡിയ ഫയലുകൾ വരെ പങ്കിടാനേ നിലവിൽ ആപ്പ് അനുവദിക്കൂ. ഇതിനാണ് മാറ്റം വരുന്നത്. ചില വാട്ട്‌സ്ആപ്പ് ബീറ്റ ടെസ്റ്ററുകളിൽ ഉയർന്ന എണ്ണം ഫയൽ ഷെയറിങ് ഫീച്ചർ ഇപ്പോൾ ലഭ്യമാണ്.
മാത്രമല്ല ഇത് മറ്റ് ഉപയോക്താക്കൾക്ക് ഉടൻ ലഭ്യമാക്കിയേക്കും. പുതിയ അപ്ഡേറ്റ് അനുസരിച്ച് അയയ്‌ക്കേണ്ട ഫോട്ടോകളുടെ ക്വാളിറ്റി തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് കഴിയും. കൂടാതെ, ഫീച്ചർ ട്രാക്കർ അനുസരിച്ച് ഉപയോക്താക്കൾക്ക് ഓട്ടോമാറ്റിക്, മികച്ച നിലവാരം, ഡാറ്റ സേവർ ഓപ്ഷനുകളിൽ നിന്നും തിരഞ്ഞെടുക്കാം.നേരത്തെ സ്റ്റാറ്റസിൽ പുതിയ അപ്ഡേറ്റുമായി ആപ്പ് എത്തിയിരുന്നു.
വോയ്‌സ് സ്റ്റാറ്റസിലേക്കുള്ള പ്രൈവസി സെറ്റിങ്സ്, സ്റ്റാറ്റസുകൾക്ക് റിപ്ലൈ ആയി നല്കുന്ന ഇമോജി റിയാക്ഷനുകൾ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ലിങ്ക് പ്രിവ്യൂകൾ എന്നിവ ഉൾപ്പെട്ടതാണ് പുതിയ അപ്ഡേറ്റ്. വരും ആഴ്ചകളിൽ ഈ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.