50 ശതമാനം തൊഴിലവസരങ്ങളും ഭവന നിർമ്മാണങ്ങളും വർദ്ധിപ്പിക്കാൻ സർക്കാർ

ദേശീയ തിരഞ്ഞെടുപ്പിന് മുമ്പ് തൊഴിലവസരങ്ങളും ഭവന നിർമ്മാണങ്ങളും വർദ്ധിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതിനാൽ,അടുത്ത സാമ്പത്തിക വർഷം ഗ്രാമീണ ചെലവുകൾ ഏകദേശം 50 ശതമാനം വർദ്ധിച്ചേക്കും. അതായത് ഏകദേശം 2 ട്രില്യൺ രൂപ വരെ വർദ്ധിപ്പിച്ചേക്കാം, 

2024ലെ ദേശീയ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ സമ്പൂർണ ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചേക്കും. ഇന്ത്യയുടെ സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിന് ആരംഭിച്ച് മാർച്ച് 31  വരെ നീളുന്നതാണ്.

ഈ സാമ്പത്തിക വർഷം ഗ്രാമവികസന മന്ത്രാലയത്തിന് ഇന്ത്യൻ സർക്കാർ 1.36 ട്രില്യൺ രൂപ അനുവദിച്ചിരുന്നു, എന്നാൽ ഇനി 1.60 ട്രില്യൺ രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടിവരുമെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതേസമയം, ഇന്ത്യയുടെ ധനകാര്യ, ഗ്രാമവികസന മന്ത്രാലയങ്ങൾ ഇതിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല. 

അതേസമയം, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദഗ്ദരുമായും വ്യവസായ പ്രമുഖരുമായും പ്രീ-ബജറ്റ് മീറ്റിംഗ് ആരംഭിച്ചു കഴിഞ്ഞു. ബജറ്റ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ തേടാനാണ് ചർച്ച. ഭരണ തുടർച്ചയിൽ നരേന്ദ്ര മോദി സർക്കാരിന്റെയും ധനമന്ത്രി നിർമല സീതാരാമന്റെയും അഞ്ചാമത്തെ ബജറ്റും 2024 ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റും ആയിരിക്കും വരാനിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *