ശമ്പളപരിഷ്കരണം നടപ്പാക്കുമ്പോൾ അടിസ്ഥാന ശമ്പളത്തിൻ്റെ 3% വാർഷിക വർധന ഉറപ്പാക്കും.
വീട്ടുവാടക അലവൻസ് 10 മുതൽ 30 ശതമാനം വരെ ആയിരിക്കും. സ്ഥാപനങ്ങളെ എ, ബി, സി, ഡി, എന്നിങ്ങനെ തരം തിരിച്ചു വേദന പരിഷ്കരണം നടപ്പാക്കുന്ന രീതി തുടരും. ജീവനക്കാരുടെ എണ്ണം വിറ്റുവരവ് ലാഭം എന്നിവ പരിഗണിച്ചായിരുന്നു നിലവിലെ തരംതിരിവ്. മൂല്യവർധന, അറ്റ ആസ്തി വർധന, നിക്ഷേപ വർധന, തുടങ്ങിയ ഘടകങ്ങളും ചേർന്ന 7 മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും പുതിയ തരം തിരിവ്.