യുദ്ധം, പ്രകൃതിദുരന്തം പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഏറ്റവും കുറഞ്ഞ സാങ്കേതികസംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബദൽ പണമിടപാട് സംവിധാനം ഒരുക്കാൻ റിസർവ് ബാങ്ക്.
വളരെക്കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് എവിടെയിരുന്നും പ്രവർത്തിപ്പിക്കാവുന്നതായിരിക്കും പുതിയ ‘ലൈറ്റ്‍വെയ്റ്റ്’ പേയ്മെന്റ് സംവിധാനം.ഇതിന് നിലവിലുള്ള പേയ്മെന്റ് നെറ്റ്‍വർക്കുകളുമായി നേരിട്ട് ബന്ധമുണ്ടായിരിക്കില്ല. ശമ്പളം നൽകുന്നതടക്കമുള്ള ബൾക്ക് പേയ്മെന്റുകൾ, ഇന്റർബാങ്ക് പേയ്മെന്റ് അടക്കമുള്ളവയ്ക്ക് ഇവ ഉപകരിക്കും.