അംബാനിയും അദാനിയും ആദ്യമായി ഒരുമിക്കുന്നു.

ഇന്ത്യൻ ബിസിനസ് രംഗത്തെ ശതകോടിശ്വരന്മാരായ അംബാനിയും അദാനിയും ആദ്യമായി ഒരുമിക്കുന്നു. മധ്യപ്രദേശിലെ ഒരു പവർ പ്രോജക്ടിനായാണ് ഇവർ സഹകരിക്കുന്നത്. അംബാനിയുടെ സ്ഥാപനമായ റിലയൻസ്, അദാനി പവറിൻ്റെ പദ്ധതിയിൽ 26 ശതമാനം ഓഹരികൾ ഏറ്റെടുത്തു. പ്ലാന്റുകളുടെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പുവച്ചു. അദാനി പവർ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള മഹാൻ എനർജൻ ലിമിറ്റഡിൻ്റെ 5 കോടി ഇക്വിറ്റി ഷെയറുകൾ റിലയൻസ് എടുക്കും. പ്രത്യേക സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങുകളിൽ ആണ് ഇവർ ഈ കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *