ശുദ്ധജലക്ഷാമം മുതലെടുക്കരുത്: കേരളത്തോട് കർണാടക

കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന ബെംഗളൂരുവിൽ നിന്ന് ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച വ്യവസായ മന്ത്രി പി.രാജീവിന്റെ നടപടിയെ കർണാടക രൂക്ഷമായി വിമർശിച്ചു. മന്ത്രിയുടെ നടപടി ഫെഡറൽ സംവിധാനത്തിനു നിരക്കുന്നതല്ലെന്നും ആരോഗ്യകരമായ മത്സര മനോഭാവമല്ലെന്നും കർണാടക വ്യവസായ മന്ത്രി എം.ബി.പാട്ടീൽ പറഞ്ഞു.

ഒട്ടേറെ മലയാളികൾ ഈ കമ്പനികളിൽ ജോലി ചെയ്യുന്ന കാര്യം മന്ത്രി മറക്കരുത്. കേരളത്തിനു നിക്ഷേപം സമാഹരിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമാകരുതെന്നും മന്ത്രി പാട്ടീൽ ഓർമിപ്പിച്ചു.
ബെംഗളൂരുവിലെ ഐടി കമ്പനികളെ കേരളത്തിലേക്കു ക്ഷണിച്ചു കത്ത് എഴുതിയതായി മന്ത്രി രാജീവ് വ്യക്തമാക്കിയിരുന്നു. കേരളത്തിൽ 44 നദികളുണ്ടെന്നും ശുദ്ധജലം പ്രശ്നമേ അല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *